മുൻ കേന്ദ്രമന്ത്രി ചമൽലാൽ ഗുപ്ത അന്തരിച്ചു
01:07 AM May 19, 2021 | Deepika.com
ജമ്മു: മുൻ കേന്ദ്രമന്ത്രിയും കാഷ്മീരിലെ മുതിർന്ന ബിജെപി നേതാവുമായ ചമൽലാൽ ഗുപ്ത(87) അന്തരിച്ചു. മേയ് അഞ്ചിനു കോവിഡ് സ്ഥിരീകരിച്ച ഇദ്ദേഹം രോഗമുക്തി നേടി ഞായറാഴ്ച ആശുപത്രി വിട്ടിരുന്നു. ഇന്നലെ ആരോഗ്യനില വഷളാവുകയായിരുന്നു. 1934ൽ ജമ്മുവിൽ ജനിച്ച ഗുപ്ത 1972ൽ കാഷ്മീർ നിയമസഭാംഗമായി. 1996ൽ ഉധംപുരിൽനിന്നു ലോക്സഭാംഗമായ ഗുപ്ത 1998, 1999 തെരഞ്ഞെടുപ്പുകളിലും വിജയം ആവർത്തിച്ചു. അടൽ ബിഹാരി വാജ്പേയിയുടെ മന്ത്രിസഭയിൽ 1999-2004 കാലത്ത് സഹമന്ത്രിയായിരുന്നു.