കോവിഡ് ബാധിച്ചു മാതാപിതാക്കൾ മരിച്ച കുട്ടികൾക്കു ഡൽഹി സർക്കാർ പ്രതിമാസം 2500 രൂപ നൽകും
01:07 AM May 19, 2021 | Deepika.com
ന്യൂഡൽഹി: കോവിഡ് ബാധിച്ചു മാതാപിതാക്കൾ മരിച്ച കുട്ടികൾക്ക് പ്രതിമാസം 2500 രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഡൽഹിയിൽ കേജരിവാൾ സർക്കാർ. മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്ക് 25 വയസാകുന്നതു വരെ ഈ ധനസഹായം ലഭിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ വ്യക്തമാക്കി. മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസ ചെലവും ഡൽഹി സർക്കാർ വഹിക്കും.