ടൗ​ട്ടെ ഗു​ജ​റാ​ത്തിൽ; കേ​ര​ള​ത്തി​ൽ ഒ​റ്റ​പ്പെ​ട്ട മ​ഴ​യ്ക്കു സാ​ധ്യ​ത

12:48 AM May 18, 2021 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​റ​​​ബി​​​ക്ക​​​ട​​​ലി​​​ൽ രൂ​​​പംകൊ​​​ണ്ട ടൗ​​​ട്ടെ ചു​​​ഴ​​​ലി​​​ക്കാ​​​റ്റ് അ​​​തി​​​തീ​​​വ്ര ചു​​​ഴ​​​ലി​​​ക്കാ​​​റ്റാ​​​യി മാ​​​റി ഗു​​​ജ​​​റാ​​​ത്ത് തീ​​​ര​​​ം തൊ ട്ടു. ഗു​​​ജ​​​റാ​​​ത്ത്, ദി​​​യു തീ​​​ര​​​ങ്ങ​​​ളി​​​ൽ റെ​​​ഡ് അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചു. കേ​​​ര​​​ള​​​ തീ​​​ര​​​ത്തുനി​​​ന്ന് അ​​​ക​​​ന്നുപോ​​​യെ​​​ങ്കി​​​ലും ചു​​​ഴ​​​ലി​​​ക്കാ​​​റ്റി​​​ന്‍റെ സ്വാ​​​ധീ​​​നം തു​​​ട​​​രു​​​ന്ന​​​തി​​​നാ​​​ൽ ഇ​​​ന്നും കേ​​​ര​​​ള​​​ത്തി​​​ൽ ചില സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ ഒ​​​റ്റ​​​പ്പെ​​​ട്ട അ​​​തി​​​ശ​​​ക്ത​​​മാ​​​യ മ​​​ഴ​​​യ്ക്ക് സാ​​​ധ്യ​​​ത​​​യു​​​ള്ള​​​താ​​​യി കാ​​​ലാ​​​വ​​​സ്ഥാനി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചു.

വെ​​​ള്ളി​​​യാ​​​ഴ്ച വ​​​രെ ചില സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ മ​​​ണി​​​ക്കൂ​​​റി​​​ൽ 30 കി​​​ലോ​​​മീ​​​റ്റ​​​ർ വ​​​രെ വേ​​​ഗ​​​ത്തി​​​ൽ കാ​​​റ്റ് വീ​​​ശാ​​​നും അ​​​തി​​​ശ​​​ക്ത​​​മാ​​​യ ഇ​​​ടി​​​മി​​​ന്ന​​​ലി​​​നും സാ​​​ധ്യ​​​ത​​​യു​​​ണ്ട്. മ​​​ല​​​പ്പു​​​റം, കോ​​​ഴി​​​ക്കോ​​​ട്, ക​​​ണ്ണൂ​​​ർ, കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​ക​​​ളി​​​ൽ ഒ​​​റ്റ​​​പ്പെ​​​ട്ട ശ​​​ക്ത​​​മാ​​​യ മ​​​ഴ​​​യ്ക്കു സാ​​​ധ്യ​​​ത​​​യു​​​ള്ള​​​തി​​​നാ​​​ൽ ഇ​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ഇ​​​ന്ന് യെ​​​ല്ലോ അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചു.

ഇ​​​ന്ന് രാ​​​ത്രി വ​​​രെ കേ​​​ര​​​ള തീ​​​ര​​​ത്ത് 3.5 മു​​​ത​​​ൽ 4.5 മീ​​​റ്റ​​​ർ വ​​​രെ ഉ​​​യ​​​ര​​​ത്തി​​​ൽ തി​​​ര​​​മാ​​​ല​​​യ്ക്കും ക​​​ട​​​ലാ​​​ക്ര​​​മ​​​ണ​​​ത്തി​​​നും സാ​​​ധ്യ​​​ത​​​യു​​​ണ്ട്. കേ​​​ര​​​ളതീ​​​ര​​​ത്തു ക​​​ട​​​ലി​​​ൽ പോ​​​കു​​​ന്ന​​​തി​​​ന് ദു​​​ര​​​ന്തനി​​​വാ​​​ര​​​ണ അ​​​ഥോ​​​റി​​​റ്റി ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ വി​​​ല​​​ക്ക് തു​​​ട​​​രു​​​ക​​​യാ​​​ണ്.

‌‌ടൗ​​​​​​​ട്ടെ ചു​​​​​​​ഴ​​​​​​​ലി​​​​​​​ക്കാ​​​​​​​റ്റ് പോ​​​​​​​ർ​​​​​​​ബ​​​​​​​ന്ത​​​​​​​റി​​​​​​​നും മ​​​​​​​ഹു​​​​​​​വ​​​​​​​യ്ക്കും മ​​​​​​​ധ്യേ​​​​​​​ യാണ് ഇന്നലെ ഗു​​​​​​​ജ​​​​​​​റാ​​​​​​​ത്തി​​​​​​​ലേ​​​​​​​ക്കു ക​​​​​​​ട​​​​​​​ന്ന​​​​​​​ത്. ഒ​​​​​​​ന്ന​​​​​​​ര ല​​​​​​​ക്ഷം പേ​​​​​​​രെ​​​​​​​യാ​​​​​​​ണ് സു​​​​​​​ര​​​​​​​ക്ഷി​​​​​​​ത​​​​​​​സ്ഥാ​​​​​​​ന​​​​​​​ങ്ങ​​​​​​​ളി​​​​​​​ലേ​​​​​​​ക്കു മാ​​​​​​​റ്റി​​​​​​​യ​​​​​​​ത്. എ​​​​​​​ൻ​​​​​​​ഡി​​​​​​​ആ​​​​​​​ർ​​​​​​​എ​​​​​​​ഫി​​​​​​​ന്‍റെ 44 സം​​​​​​​ഘ​​​​​​​ങ്ങ​​​​​​​ളെ​​​​​​​യാ​​​​​​​ണ് ഗു​​​​​​​ജ​​​​​​​റാ​​​​​​​ത്തി​​​​​​​ലെ വി​​​​​​​വി​​​​​​​ധ ഭാ​​​​​​​ഗ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ വി​​​​​​​ന്യ​​​​​​​സി​​​​​​​ച്ചി​​​​​​​ട്ടു​​​​​​​ണ്ട്.