മോദി പ്രവർത്തിക്കാത്ത വെന്റിലേറ്റർ പോലെ: രാഹുൽ ഗാന്ധി
12:22 AM May 18, 2021 | Deepika.com
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രവർത്തനരഹിതമായ വെന്റിലേറ്ററുകളോട് ഉപമിച്ച് കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പിഎം കെയറിലൂടെ നൽകിയ വെന്റിലേറ്ററുകൾ പ്രവർത്തിക്കുന്നില്ലെന്ന ആരോപണത്തെത്തുടർന്നാണ് രാഹുലിന്റെ വിമർശനം. രണ്ടു കൂട്ടരെയും ആവശ്യമുള്ളപ്പോൾ കിട്ടില്ല, ജോലികൾ ചെയ്യില്ല- രാഹുൽ ട്വിറ്ററിൽ കുറിച്ചു.