ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്. ഇന്നലെ 24 മണിക്കൂറിനിടെ 2,81,386 പേർക്കാണ് പുതുതായി കോവിഡ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 2,49,65,463 ആയി ഉയർന്നതായി കേന്ദ്രസർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.
ഇന്നലെ 24 മണിക്കൂറിനിടെ 4,106 പേർ കോവിഡ് ബാധിച്ചു മരിച്ചു. ഇതോടെ മരണസംഖ്യ 2,74,390 ആയി. 3,78,741 പേർ രോഗമുക്തരായതോടെ നിലവിൽ ചികിത്സയിലുള്ളവർ 35,16,997പേരാണ്. രാജ്യത്ത് ഇതുവരെ 2,11,74,076 പേർ രോഗമുക്തരായി. ഇതുവരെ 18,29,26,460 പേർക്ക് വാക്സിൻ നൽകിയതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.
മഹാരാഷ്ട്രയിൽ ഇന്നലെ 34,389പേർക്ക് രോഗം സ്ഥിരീകരിച്ചു.
59,318 പേരാണ് രോഗമുക്തരായത്. 974പേർ മരിച്ചു. 53,78,452പേർക്കാണ് മഹാരാഷ്ട്രയിൽ ആകെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 48, 26371പേർ രോഗമുക്തരായി. 81,486 പേർ മരിച്ചു. 4,68,109പേർ ചികിത്സയിലാണ്. കർണാടകയിൽ 31, 531പേർക്ക് രോഗം സ്ഥിരീകരിച്ചു. 36,475പേരാണ് രോഗമുക്തരായത്. 403പേർ മരിച്ചു. 15,81,457പേർ രോഗമുക്തരായി. 21,837പേർ മരിച്ചു. 6,00,147 പേർ ചികിത്സയിലാണ്.
രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു
12:22 AM May 18, 2021 | Deepika.com