ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിനും വൈറസിന്റെ വകഭേദങ്ങൾ കണ്ടെത്തുന്നതിനും കേന്ദ്ര സർക്കാർ രൂപീകരിച്ച ഉപദേശക സമിതിയിൽ നിന്ന് രാജ്യത്തെ മുതിർന്ന വൈറോളജിസ്റ്റ് ഡോ. ഷാഹിദ് ജമീൽ രാജിവച്ചത് കടുത്ത വിമർശനങ്ങൾ ഉന്നയിച്ച്.
കോവിഡിനെ കൈകാര്യം ചെയ്യുന്നതിൽ കേന്ദ്രത്തിനു വീഴ്ച പറ്റിയതായി ഷാഹിദ് ജമീൽ കുറ്റപ്പെടുത്തി. രാജിവച്ചു എന്ന വാർത്ത സ്ഥിരീകരിച്ച അദ്ദേഹം കൂടുതൽ പ്രതികരണങ്ങൾക്കു തയാറായില്ല. കൊറോണയുടെ കൂടുതൽ അപകടകാരിയായ ബി-1-617 വകഭേദത്തെക്കുറിച്ച് മാർച്ച് ആദ്യംതന്നെ ഷാഹിദിന്റെ നേതൃത്വത്തിലുള്ള സമിതി കേന്ദ്ര സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഈ കണ്ടെത്തലുകളോട് കേന്ദ്രം വേണ്ടവിധത്തിൽ പ്രതികരിച്ചില്ലെന്ന വിമർശനമാണ് അദ്ദേഹം ഉയർത്തിയത്.ഹെപ്പറ്റൈറ്റിസ് ബി,ഇ, എച്ചഐവി, വൈറസുകളുടെ വ്യാപനം കണ്ടെത്തിയ പ്രമുഖ വൈറോളജിസ്റ്റാണ് ഡോ. ഷഹീൽ ജമീൽ.
വൈറോളജിസ്റ്റ് ഡോ. ഷാഹിദ് ജമീലിന്റെ രാജി കടുത്ത വിമർശനങ്ങളുന്നയിച്ച്
12:22 AM May 18, 2021 | Deepika.com