ഹിസാർ(ഹരിയാന): കോവിഡ് ആശുപത്രി ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറെ ഉപരോധിക്കാൻ ഉദ്ഘാടനവേദിയിലേക്ക് മാർച്ച് നടത്തിയ കർഷകർക്കുനേരേ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. നിരവധി പേർക്കു പരിക്കേറ്റു. ഹിസാറിൽ 500 കിടക്കകളോടുകൂടിയ ചൗധരീ ദേവി ലാൽ സഞ്ജീവനി കോവിഡ് ആശുപത്രി ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ഖട്ടർ. വേദിയിലേക്കുള്ള വഴിമധ്യേ കർഷകർ മുഖ്യമന്ത്രിയെ തടഞ്ഞു.
പോലീസ് ബാരിക്കേഡ് തകർത്തായിരുന്നു ഇവർ മുഖ്യമന്ത്രിക്ക് അരികിലെത്തിയത്. ഇതേത്തുടർന്ന് ഇവരെ പിരിച്ചുവിടാൻ കണ്ണീർവാതകം പ്രയോഗിക്കുകയായിരുന്നു. സ്ത്രീകൾ ഉൾപ്പെടെ നിരവധിപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഹരിയാനയിൽ മുഖ്യമന്ത്രിയെ കർഷകർ ഉപരോധിച്ചു, പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു
12:23 AM May 17, 2021 | Deepika.com