തെരഞ്ഞെടുപ്പ് പ്രചാരണം ഗ്രാമീണ ബംഗാളിൽ അതിതീവ്ര കോവിഡ് വ്യാപനത്തിനിടയാക്കി

12:23 AM May 17, 2021 | Deepika.com
കോ​​ൽ​​ക്ക​​ത്ത: നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പ് പ്ര​​ചാ​​ര​​ണം ഗ്രാ​​മീ​​ണ ബം​​ഗാ​​ളി​​ൽ കോ​​വി​​ഡ് വ്യാ​​പ​​ന​​ത്തി​​നി​​ട​​യാ​​ക്കി​​യെ​​ന്ന് ആ​​രോ​​ഗ്യ വി​​ദ​​ഗ്ധ​​ർ. മൂ​​ന്നു മാ​​സ​​ത്തി​​നി​​ടെ കോ​​വി​​ഡ് പോ​​സി​​റ്റീ​​വ് കേ​​സു​​ക​​ളി​​ൽ 48 ഇ​​ര​​ട്ടി വ​​ർ​​ധ​​ന​​യാ​​ണു ഗ്രാ​​മീ​​ണ മേ​​ഖ​​ല​​ക​​ളി​​ൽ റി​​പ്പോ​​ർ​​ട്ട് ചെ​​യ്തി​​ട്ടു​​ള്ള​​ത്.

ഫെ​​ബ്രു​​വ​​രി 26നു ​​തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മീ​​ഷ​​ൻ ബം​​ഗാ​​ളി​​ൽ തെ​​ര​​ഞ്ഞെ​​ടു​​പ്പ് തീ​​യ​​തി പ്ര​​ഖ്യാ​​പി​​ക്കു​​ന്പോ​​ൾ 3343 പേ​​രാ​​യി​​രു​​ന്നു ചി​​കി​​ത്‌​​സ​​യി​​ലു​​ണ്ടാ​​യി​​രു​​ന്ന​​ത്. ശ​​നി​​യാ​​ഴ്ച വ​​രെ 1.32 ല​​ക്ഷം പേ​​രാ​​ണു ചി​​കി​​ത്‌​​സ​​യി​​ലു​​ള്ള​​ത്. അ​​താ​​യ​​ത് 40 ഇ​​ര​​ട്ടി വ​​ർ​​ധ​​ന. എ​​ന്നാ​​ൽ, കോ​​ൽ​​ക്ക​​ത്ത ഒ​​ഴി​​ച്ചു​​ള്ള ഗ്രാ​​മീ​​ണ മേ​​ഖ​​ല​​യി​​ൽ പോ​​സി​​റ്റീ​​വ് കേ​​സു​​ക​​ൾ 2183ൽ​​നി​​ന്ന് 1.06 ല​​ക്ഷ​​മാ​​യി. 48 ഇ​​ര​​ട്ടി വ​​ർ​​ധ​​ന. ബം​​ഗാ​​ളി​​ൽ എ​​ട്ടു ഘ​​ട്ട​​മാ​​യി ഒ​​രു മാ​​സ​​ത്തി​​ലേ​​റെ ന​​ട​​ന്ന തെ​​ര​​ഞ്ഞെ​​ടു​​പ്പാ​​ണ് കോ​​വി​​ഡ് വ്യാ​​പ​​ന​​ത്തി​​നി​​ട​​യാ​​ക്കി​​യ​​തെ​​ന്ന് സ്കൂ​​ൾ ഓ​​ഫ് ട്രോ​​പ്പി​​ക്ക​​ൽ മെ​​ഡി​​സി​​നി(​​എ​​സ്ടി​​എം)​​ലെ ഡോ. ​​അ​​മി​​താ​​വ ന​​ന്ദി പ​​റ​​ഞ്ഞു. ഹൂ​​ഗ്ലി, പൂ​​ർ​​ബ ബ​​ർ​​ധ​​മാ​​ൻ, പ​​ശ്ചിം മേ​​ദി​​നി​​പു​​ർ, പൂ​​ർ​​വ മേ​​ദി​​നി​​പൂ​​ർ, നാ​​ദി​​യ, ഡാ​​ർ​​ജി​​ലിം​​ഗ്, മൂ​​ർ​​ഷി​​ദാ​​ബാ​​ദ് തു​​ട​​ങ്ങി​​യ ജി​​ല്ല​​ക​​ളി​​ൽ കോ​​വി​​ഡ് വ്യാ​​പ​​നം നൂ​​റി​​ര​​ട്ടി​​യോ​​ള​​മാ​​ണ്.

ഗ്രാ​​മീ​​ണ മേ​​ഖ​​ല​​ക​​ളി​​ൽ പ​​രി​​ശോ​​ധ​​നാ സം​​വി​​ധാ​​ന​​ങ്ങ​​ൾ തീ​​ർ​​ത്തും അ​​പ​​ര്യാ​​പ്ത​​മാ​​ണ്. കോ​​ൽ​​ക്ക​​ത്ത​​യ്ക്കു സ​​മീ​​പ​​മു​​ള്ള ജ​​ന​​സാ​​ന്ദ്ര​​ത​​യേ​​റി​​യ നോ​​ർ​​ത്ത് 24 പ​​ർ​​ഗാ​​ന​​സ് ജി​​ല്ല​​യി​​ൽ മൂ​​ന്നു ഗ​​വ​​ൺ​​മെ​​ന്‍റ് ആ​​ർ​​ടി-​​പി​​സി​​ആ​​ർ പ​​രി​​ശോ​​ധ​​നാ കേ​​ന്ദ്ര​​ങ്ങ​​ളാ​​ണു​​ള്ള​​ത്. ശ​​നി​​യാ​​ഴ്ച വ​​രെ ഈ ​​ജി​​ല്ല​​യി​​ൽ 26,047 രോ​​ഗി​​ക​​ളാ​​ണു ചി​​കി​​ത്‌​​സ​​യി​​ലു​​ള്ള​​ത്. പ​​ല ഗ്രാ​​മീ​​ണ മേ​​ഖ​​ല​​ക​​ളി​​ലും ജ​​ന​​ങ്ങ​​ൾ പ​​രി​​ശോ​​ധ​​ന ന​​ട​​ത്തു​​ന്നി​​ല്ലെ​​ന്നും യ​​ഥാ​​ർ​​ഥ ക​​ണ​​ക്കു​​ക​​ൾ വെ​​ളി​​പ്പെ​​ടു​​ത്തു​​ന്നി​​ല്ലെ​​ന്നും ഡോ. ​​അ​​മി​​താ​​വ ന​​ന്ദി പ​​റ​​ഞ്ഞു.