ന്യൂഡൽഹി: കേരള മുൻ ഗവർണറും മുൻ കേന്ദ്രമന്ത്രിയുമായ ആർ.എൽ. ഭാട്ടിയ (100) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കേ അമൃത്സറിലെ ആശുപത്രിയിൽ വെള്ളിയാഴ്ച അർധരാത്രിയോടെയാണ് അന്ത്യമുണ്ടായത്.
2004 മുതൽ 2008 വരെയാണ് രഘുനന്ദൻ ലാൽ ഭാട്ടിയ കേരള ഗവർണറായിരുന്നത്. 2008-09 കാലത്ത് ബിഹാറിൽ ഗവർണറായി. 1972 മുതൽ അമൃത്സർ മണ്ഡലത്തിൽനിന്ന് ആറ് തവണ ലോക്സഭാംഗമായിരുന്ന ഭാട്ടിയ, കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായിരുന്നു. 1982-84 കാലത്ത് പഞ്ചാബ് പിസിസി പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മുൻ ഗവർണർ ആർ.എൽ. ഭാട്ടിയ അന്തരിച്ചു
12:58 AM May 16, 2021 | Deepika.com