ഭീകരാക്രമണ പദ്ധതി തകർത്തു, 10 കിലോ ഐഇഡി പിടികൂടി
12:58 AM May 16, 2021 | Deepika.com
ശ്രീനഗർ: കാഷ്മീരിലെ പുൽവാമ ജില്ലയിൽ ജയ്ഷ്-ഇ-മുഹമ്മദ് ഭീകരരുടെ ആക്രമണപദ്ധതി പോലീസ് തകർത്തു.10 കിലോ ഐഇഡി പോലീസ് പിടികൂടി. ഏതാനും പേരെ പോലീസ് ചോദ്യംചെയ്തുവരികയാണ്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സ്ഫോടകവസ്തു പിടികൂടിയത്.