ന്യൂഡൽഹി: രാജ്യത്ത് കോവിഡ് മഹാമാരിയുടെ ആദ്യഘട്ട തരംഗത്തിനുശേഷം ഭരണകൂടവും പൊതുജനങ്ങളും ജാഗ്രത കൈവിട്ടതുകൊണ്ടാണ് ഈ അവസ്ഥയുണ്ടായതെന്ന് ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവത്. പോസിറ്റിവിറ്റി അൺലിമിറ്റഡ് എന്ന പ്രഭാഷണപരന്പരയിൽ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു മോഹൻ ഭാഗവത്.
ഡോക്ടർമാരുടെ മുന്നറിയിപ്പുകൾ അവഗണിച്ചതാണു കാരണം. പരസ്പരം പഴി ചാരാതെ ഒത്തൊരുമിച്ചു നിന്നു ശുഭാപ്തിവിശ്വാസത്തോടെ ഈ സാഹചര്യത്തെ നേരിടണമെന്നും ആർഎസ്എസ് അധ്യക്ഷൻ പറഞ്ഞു.
കോവിഡ് ജാഗ്രത കൈവിട്ടതു പ്രശ്നം ഗുരുതരമാക്കി: മോഹൻ ഭാഗവത്
12:58 AM May 16, 2021 | Deepika.com