ലുധിയാന: പഞ്ചാബിൽ രണ്ടു പോലീസ് ഓഫീസർമാരെ കാറിലെത്തിയ അജ്ഞാതസംഘം വെടിവച്ചു കൊലപ്പെടുത്തി. ജാഗ്രാവ് പട്ടണത്തിലായിരുന്നു സംഭവം. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ ഭഗവാൻ സിംഗ്, ദൽവിന്ദർ സിംഗ് എന്നിവരാണു കൊല്ലപ്പെട്ടത്. ഭഗവാൻ സിംഗ് സംഭവസ്ഥലത്തും ദൽവിന്ദർ ആശുപത്രിയിലേക്കു പോകുംവഴിയുമാണു മരിച്ചത്.
സംസ്ഥാന സർക്കാരിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി(സിഐഎ) സംഘാംഗങ്ങളാണ് ഇരുവരും. ലുധിയാന റേഞ്ച് ഐജി നാവു നിഹാൽ സിംഗ് സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
പഞ്ചാബിൽ രണ്ടു പോലീസ് ഓഫീസർമാരെ വെടിവച്ചു കൊന്നു
12:58 AM May 16, 2021 | Deepika.com