ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ 24 മണിക്കൂറില്‍ 3,43,144 പുതിയ കോവിഡ് കേസുകള്‍കൂടി റിപ്പോര്‍ട്ട് ചെയ്തു. പത്തു സംസ്ഥാനങ്ങളിലാണ് പുതിയ രോഗികളുടെ 72.37 ശതമാനവും. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍. 42,582. കേരളം രണ്ടാമതും കര്‍ണാടക മൂന്നാമതും. ദേശീയ മരണനിരക്ക് 1.09 ശതമാനമാണ്. ഇന്നലെ 4,000 മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തു. പത്തു സംസ്ഥാനങ്ങളിലാണ് 72.70 ശതമാനം മരണവും. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ മരണം- 850 മരണങ്ങൾ.
രാജ്യത്ത് ഇതുവരെ രോഗമുക്തരായവരുടെ എണ്ണം രണ്ട് കോടി കടന്നു. 2,00,79,599 പേരാണ് രോഗമുക്തി നേടിയത്. 83.50 ശതമാനം ആണ് ദേശിയ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറില്‍ 3,44,776 പേര് രോഗ മുക്തരായി. കഴിഞ്ഞ നാല് ദിവസങ്ങളില്‍, മൂന്ന് ദിവസവും രോഗമുക്തിനേടിയവരുടെ എണ്ണം പുതിയ രോഗ ബാധിതരേക്കാള്‍ കൂടുതലായിരുന്നു.
ഇന്ത്യയില്‍ ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം ഇന്ന് 37,04,893 ആയി കുറഞ്ഞു. ഇത് രാജ്യത്ത് ആകെ രോഗികളുടെ എണ്ണത്തിന്റെ 15.41 ശതമാനമാണ്. ഇന്നലെ 24 മണിക്കൂറില്‍ ആകെ രോഗികളുടെ എണ്ണത്തില്‍ 5,632 കേസുകളുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
രാജ്യത്ത് 3,43,144 പുതിയ രോഗികൾകൂടി
01:19 AM May 15, 2021 | Deepika.com