ന്യൂഡൽഹി: രാജ്യത്തെ കർഷകരുടെ അക്കൗണ്ടിലേക്കു നേരിട്ടു ധനസഹായം എത്തിക്കുന്ന പ്രധാനമന്ത്രി കിസാൻ സമ്മാന നിധി (പിഎം-കിസാൻ) പദ്ധതിയുടെ എട്ടാം ഗഡു വിതരണം ചെയ്തു. കർഷകരുമായുള്ള വീഡിയോ കോൺഫറൻസിലാണു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.
19,000 കോടിയിലധികം രൂപ 9.5 കോടിയിലധികം ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്കാണ് വിതരണം ചെയ്യുന്നത്. രാജ്യത്തെ സാന്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ചെറുകിട കർഷകർക്കായി 2019 ലാണു കേന്ദ്രസർക്കാർ പിഎം കിസാൻ പദ്ധതി നടപ്പാക്കിയത്. ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡിബിടി) രീതിയിലുടെ ഓണ്‍ലൈനായാണു കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കു പണം നൽകുന്നത്.
പിഎം കിസാൻ നിധി എട്ടാം ഗഡു കർഷകരിലേക്ക്
01:19 AM May 15, 2021 | Deepika.com