കോവിഡ്: ലോക കോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ടു ഹർജി

01:19 AM May 15, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി:​ കോ​വി​ഡ് മ​ഹാ​മാ​രി​യി​ൽ നി​ന്നു മ​നു​ഷ്യ​രാ​ശി​യെ ര​ക്ഷി​ക്കാ​ൻ അ​ന്താ​രാ​ഷ്‌ട്ര ​നീ​തി​ന്യാ​യ കോ​ട​തി ഇ​ട​പെ​ട​ണ​മെ​ന്ന് ആ​ശ്യ​പ്പെ​ട്ടു മ​ല​യാ​ളി​യു​ടെ ഹ​ർ​ജി. സാ​ഹി​ത്യ​കാ​ര​നും പൊ​തു​കാ​ര്യ പ്ര​സ​ക്ത​നു​മാ​യ എ​സ്.​പി. ന​മ്പൂ​തി​രി​യാ​ണു സു​പ്രീം കോ​ട​തി​യി​ലെ അ​ഭി​ഭാ​ഷ​ക​നാ​യ അ​ഡ്വ. വി​ൽ​സ് മാ​ത്യൂ​സ് മു​ഖേ​ന ഹേ​ഗ് ആ​സ്ഥാ​ന​മാ​യ അ​ന്താ​രാ​ഷ് ട്ര ​നീ​തി​ന്യാ​യ കോ​ട​തി​ക്കു പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

കോ​വി​ഡ് മ​ഹാ​മാ​രി മൂ​ലം ഇ​പ്പോ​ൾ ലോ​ക​ത്തു സം​ജാ​ത​മാ​യി​രി​ക്കു​ന്ന സ്ഥി​തി​വി​ശേ​ഷം ക​ണ​ക്കി​ലെ​ടു​ത്ത് അ​ന്താ​രാ​ഷ്‌ട്ര ​നീ​തി​ന്യാ​യ കോ​ട​തി അ​തി​ന്‍റെ അ​ധി​കാ​ര പ​രി​ധി വി​പു​ല​പ്പെ​ടു​ത്തി പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ട​ണ​മെ​ന്നാ​ണ് ഹ​ർ​ജി​യി​ലെ ആ​വ​ശ്യം. യു​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ, ഇ​ന്ത്യ​യു​ടെ അ​റ്റോ​ർ​ണി ജ​ന​റ​ൽ, സു​പ്രീംകോ​ട​തി ര​ജി​സ്ട്രാ​ർ ജ​ന​റ​ൽ എ​ന്നി​വ​ർ​ക്കും ഹ​ർ​ജി​യു​ടെ കോ​പ്പി അ​യ​ച്ചു​കൊ​ടു​ത്തി​ട്ടു​ണ്ട്.

പ്ര​കൃ​തി​യു​ടെ വ​ര​ദാ​ന​ങ്ങ​ളി​ൽ എ​ല്ലാ​വ​ർ​ക്കും അ​വ​കാ​ശ​മു​ണ്ട്. ആ​ഗോ​ള പ്ര​ശ്നം ആ​ഗോ​ള​ത​ല​ത്തി​ൽ കൈ​കാ​ര്യം ചെ​യ്യേ​ണ്ട​താ​ണെ​ന്നു ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ലോ​ക​ത്തു കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ കൂ​ടാ​ൻ കാ​ര​ണം അ​തി​നെ നേ​രി​ടാ​ൻ ഏ​കീ​കൃ​ത പ​രി​ശ്ര​മ​ങ്ങ​ൾ ഇ​ല്ലാ​ത്ത​താ​ണെ​ന്നും ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു.