ഹോം ഗാർഡ് തലവൻ കോവിഡിനു കീഴടങ്ങി
01:19 AM May 15, 2021 | Deepika.com
ന്യൂഡൽഹി: അഗ്നിശമന സേനയുടെയും ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള സിവിൽ ഡിഫൻസ് ആന്‍ഡ് ഹോം ഗാർഡിന്റെയും തലവനായ മുതിർന്ന ഐപിഎസ് ഓഫീസർ മുഹമ്മദ് ജാവേദ് അക്തർ കോവിഡിനു കീഴടങ്ങി. ഡൽഹിയിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്ന 59 കാരനായ അക്തർ ഇന്നലെ രാവിലെയാണ് അന്തരിച്ചത്. കഴിഞ്ഞ ഓഗസ്റ്റിലാണ് അഗ്നിശമനസേനയുടെയും ഹോം ഗാർഡിന്റെയും തലപ്പത്ത് എത്തിയത്. ജൂലൈയിൽ വിരമിക്കാനിരിക്കുകയായിരുന്നു.