ന്യൂഡൽഹി: ഇസ്രയേലിലുള്ള ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്നും പ്രാദേശിക ഭരണകൂടത്തിന്റെ സുരക്ഷാ പ്രോട്ടോകോളുകൾ പിന്തുടരണമെന്നും ടെൽഅവീവിലെ ഇന്ത്യൻ എംബസി. പ്രാദേശിക ഭരണാധികാരികൾ ശിപാർശ ചെയ്യുന്ന കാര്യങ്ങൾ നിരീക്ഷി ക്കണമെന്നും അനാവശ്യയാത്രകൾ ഒഴിവാക്കി സേഫ് ഷെൽട്ടറുകൾക്ക് അടുത്തുതന്നെ തങ്ങണമെന്നും എംബസി അധികൃതർ നിർദേശിച്ചു.
അടിയന്തരസഹായത്തിന് +972549444120 എന്ന ഹെൽപ്പ്ലൈൻ നന്പറും സജ്ജമാക്കി. cons1.telaviv@mea. gov.in എന്ന വിലാസത്തിൽ സന്ദേശം അയച്ചാലും സേവനം ലഭിക്കും.
ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം
02:02 AM May 13, 2021 | Deepika.com