ന്യൂഡൽഹി: ഭാരത് ബയോടെക്കിന്റെ പരീക്ഷണത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങൾ രണ്ടു വയസിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ളവരിൽ നടത്താൻ വിദഗ്ധ സമിതി അനുമതി നൽകി.
ഡൽഹി എയിംസ്, പാറ്റ്ന എയിംസ്, നാഗ്പുർ മെഡിട്രിന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് എന്നിവിടങ്ങളിലായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 525 പേരിൽ പരീക്ഷണം നടത്തും.
ഇന്ത്യൻ കൗണ്‍സിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി ചേർന്ന് ഭാരത് ബയോടെക് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ വാക്സിനാണ് കോവാക്സിൻ. നിലവിൽ പ്രായപൂർത്തിയായവർക്കു നൽകിവരുന്ന രണ്ട് വാക്സിനുകളിൽ ഒന്ന് കോവാക്സിൻ ആണ്.
2-18 പ്രായക്കാരിൽ വാക്സിൻ പരീക്ഷണത്തിന് അനുമതി
01:20 AM May 13, 2021 | Deepika.com