ന്യൂഡൽഹി: രാജ്യത്തെ കോവിഡ് പ്രതിരോധ നടപടികളുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്ന ബെഞ്ചിന്റെ അധ്യക്ഷൻ ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡിന് കോവിഡ് സ്ഥിരീകരിച്ചു. ജസ്റ്റീസിന്റെ ഓഫീസിലെ ജീവനക്കാരിൽ ഒരാൾ നേരത്തേ രോഗബാധിതനായിരുന്നു.
കോവിഡ് കാലത്ത് അവശ്യവസ്തുക്കൾ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കോടതി സ്വമേധയാ പരിഗണിച്ച കേസിൽ തിങ്കളാഴ്ച അദ്ദേഹം വാദം കേട്ടിരുന്നു. ഓൺലൈൻ ആയുള്ള നടപടിക്കിടെ സാങ്കേതിക പ്രശ്നങ്ങൾ ഉടലെടുത്തതോടെ കേസ് പരിഗണിക്കുന്നത് ഇന്നത്തേക്കു മാറ്റുകയും ചെയ്തു.
ജസ്റ്റീസ് ചന്ദ്രചൂഡിനു കോവിഡ്
01:20 AM May 13, 2021 | Deepika.com