ന്യൂഡൽഹി: ഭീമ കൊറേഗാവ് സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ സാമൂഹ്യപ്രവർത്തകൻ ഗൗതം നവലാഖ സമർപ്പിച്ച ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ജാമ്യം നിഷേധിച്ച ബോംബെ ഹൈക്കോടതി വിധിക്കെതിരേയുള്ള അപ്പീൽ ജസ്റ്റീസ് യു.യു. ലളിതും ജസ്റ്റീസ് കെ.എം. ജോസഫും അടങ്ങുന്ന ബെഞ്ചാണ് തള്ളിയത്.
ഭീമ കൊറേഗാവ് യുദ്ധവിജയത്തിന്റെ 200-ാം വാർഷികത്തിന്റെ ഭാഗമായി നടന്ന ദളിത് സംഗമത്തിനും അതിനു മുന്നോടിയായി നടന്ന എൽഗാർ പരിഷത് എന്ന യോഗത്തിനും മാവോയിസ്റ്റ് ബന്ധമുണ്ടെന്നാരോപിച്ചാണ് ഗൗതം നവലാഖ ഉൾപ്പെടെ അഞ്ച് മനുഷ്യാവകാശ പ്രവർത്തകർക്കെതിരേ മഹാരാഷ്ട്ര പോലീസ് കേസെടുത്തത്.
ഭീമ കൊറേഗാവ് കേസ്; ഗൗതം നവലാഖയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി
01:19 AM May 13, 2021 | Deepika.com