മഹാരാഷ്ട്രയിൽ ലോക്ഡൗണ്‍ 31 വരെ നീട്ടിയേക്കും
01:19 AM May 13, 2021 | Deepika.com
മുംബൈ: കോവിഡ് വ്യാപനം പിടിച്ചുനിർത്താൻ ലോക്ഡൗണ്‍ ദീർഘിപ്പിക്കാൻ മഹാരാഷ്ട്ര സർക്കാർ ആലോചന. ലോക്ഡൗണ്‍ ഈ മാസം 31 വരെ നീട്ടാൻ ആരോഗ്യവകുപ്പ് നിർദേശിച്ചിരുന്നു. മന്ത്രിസഭാംഗങ്ങൾ ഇതിനെ അനുകൂലിച്ചുവെന്നു കാബിനറ്റ് യോഗത്തിനുശേഷം മന്ത്രി രാജേഷ് തോപെ അറിയിച്ചു. അന്തിമതീരുമാനം മുഖ്യമന്ത്രിയുടേതായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.