ഭോപ്പാൽ: മധ്യപ്രദേശിലെ രുഞ്ജ് നദിയിൽ രണ്ടു മൃതദേഹങ്ങൾ കണ്ടെത്തി. പന്നാ ജില്ലയിലെ നന്ദൻപുർ സ്വദേശികളായ ശ്രാവൺ അഹിർവാൾ(90), കല്ലു അഹിർവാൾ(75) എന്നിവരുടെ മൃതദേഹങ്ങളാണു കണ്ടെത്തിയത്.
ഇവർ കോവിഡ് ബാധിച്ചു മരിച്ചതല്ലെന്നാണു കുടുംബാംഗങ്ങളുടെ വിശദീകരണം. മേയ് അഞ്ചിനും എട്ടിനുമാണ് മൃതദേഹങ്ങൾ നദിയിൽ ഒഴുക്കിയതെന്നു കുടുംബാംഗങ്ങൾ പറഞ്ഞു.
ചില സമുദായങ്ങളുടെ പ്രാദേശികമായ ആചാരങ്ങളുടെ ഭാഗമായാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ജില്ലാ കളക്ടർ പറഞ്ഞു. അതേസമയം, കണ്ടെടുത്ത മൃതദേഹങ്ങൾ പോലീസിന്റെ നേതൃത്വത്തിൽ കോവിഡ് മാനദണ്ഡപ്രകാരം സംസ്കരിച്ചു.
രുഞ്ജ് നദി മധ്യപ്രദേശിൽനിന്ന് ഉത്തർപ്രദേശിലേക്കാണ് ഒഴുകുന്നത്. കഴിഞ്ഞമാസം ആറു മൃതദേഹങ്ങൾ നദിയിൽ കണ്ടെത്തിയിരുന്നെന്നും അന്വേഷണത്തിന് ആവശ്യപ്പെട്ടിരുന്നതായും സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ കമൽനാഥ് പറഞ്ഞു.
മധ്യപ്രദേശിലെ രുഞ്ജ് നദിയിൽ രണ്ടു മൃതദേഹങ്ങൾ കണ്ടെത്തി
01:19 AM May 13, 2021 | Deepika.com