ഗുജറാത്തിൽ മെഡിക്കൽ അധ്യാപക സമരം
01:19 AM May 13, 2021 | Deepika.com
അഹമ്മദാബാദ്: കോവിഡിനിടെ ഗുജറാത്തിൽ മെഡിക്കൽ കോളജ് അധ്യാപകരുടെ സമരം. ആവശ്യങ്ങൾ അംഗീകരിച്ചില്ലെന്നാരോപിച്ച് ഗുജറാത്തിലെ സർക്കാർ മെഡിക്കൽ കോളജിലെ അധ്യാപകരുടെ സംഘടനയായ ജിഎംടിഎയുടെ നേതൃത്വത്തിലാണു സമരം. കഴിഞ്ഞ വെള്ളിയാഴ്ച സമരം പ്രഖ്യാപിച്ചിരുന്നുവെങ്കിലും അനുകൂല തീരുമാനമുണ്ടാകുമെന്ന സർക്കാർ ഉറപ്പിനെത്തുടർന്ന് സംഘടന അന്ന് പിന്മാറുകയായിരുന്നു.