ഓക്സിജൻ കിട്ടാതെ കൊറോണ രോഗബാധിതൻ മരിച്ചു
01:19 AM May 13, 2021 | Deepika.com
കോയന്പത്തൂർ: കോയന്പത്തൂർ ഗവ. ആശുപത്രിയിൽ ഓക്സിജൻ ലഭിക്കാതെ കൊറോണ രോഗബാധിതൻ മരിച്ചു. സുലൂർ സ്വദേശിയായ 86 വയസുള്ളയാളാണ് മരിച്ചത്. ഗവ. ആശുപത്രിയിൽ മതിയായ ഓക്സിജൻ ബെഡുകൾ ഇല്ലാതെ ധാരാളം രോഗികൾ മണിക്കൂറുകളോളം ആംബുലൻസിൽ കാത്തിരിക്കുന്നുണ്ടായിരുന്നു. ഈ നിലയിൽ ഓക്സിജൻ ബെഡിനായി ആംബുലൻസിൽ കാത്തിരുന്ന വൃദ്ധൻ ശ്വാസം ലഭിക്കാതെ മരിക്കുകയായിരുന്നു.