ന്യൂഡൽഹി: കോവിഡ് ബാധിച്ചതിനെത്തുടർന്ന് ഡൽഹിയിലെ എയിംസിൽ ചികിത്സയിലായിരുന്ന അധോലോക നേതാവ് ചോട്ടാരാജനെ രോഗമുക്തനായതിനെത്തുടർന്ന് തിഹാർ ജയിലിൽ തിരിച്ചെത്തിച്ചു. കഴിഞ്ഞമാസം 22 നാണ് ചോട്ടാരാജനു രോഗം സ്ഥിരീകരിച്ചത്. രണ്ടുദിവസത്തിനുശേഷം എയിംസിലേക്കു മാറ്റുകയായിരുന്നു.
ഇതിനിടെ ചോട്ടാരാജൻ മരിച്ചുവെന്നു വാർത്തകൾ പ്രചരിച്ചിരുന്നു. ഇന്തോനേഷ്യയിലെ ബാലിയിൽ നിന്ന് 2015 ൽ നാടുകടത്തപ്പെട്ട ചോട്ടാരാജനെ അറസ്റ്റ്ചെയ്ത് തിഹാർ ജയിലിൽ അടയ്ക്കുകയായിരുന്നു.
കോവിഡ് മുക്തനായ ചോട്ടാരാജനെ തിഹാർ ജയിലിൽ തിരിച്ചെത്തിച്ചു
01:25 AM May 12, 2021 | Deepika.com