ഹൈദരാബാദ്: കോവിഡിനെത്തുടർന്ന് സന്പൂർണ അടച്ചിടലിന് തെലുങ്കാനയും. ഇന്നു രാവിലെ പത്തുമണി മുതൽ പത്തു ദിവസത്തേക്കു ലോക്ഡൗൺ നടപ്പാക്കാൻ തെലുങ്കാന സർക്കാർ തീരുമാനിച്ചു. ദൈനംദിന ആവശ്യങ്ങൾ നിറവേറ്റനായി രാവിലെ ആറുമണി മുതൽ പത്തുമണിവരെ ഇളവുകൾ ഉണ്ടാകും. മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ അധ്യക്ഷതയിൽ പ്രഗതിഭവനിൽ ചേർന്ന യോഗത്തിലാണു തീരുമാനം.
കാർഷികോത്പാദനം, ഇതുമായി ബന്ധപ്പെട്ട വാഹനഗതാഗതം, അരിമില്ലുകളുടെ പ്രവർത്തനം, വളം-വിത്ത് വിതരണകേന്ദ്രങ്ങൾ, കാർഷികോത്പന്നങ്ങൾ നിർമിക്കുന്ന സ്ഥാപനങ്ങൾ എന്നിവയെ ലോക്ഡൗണിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആരോഗ്യമേഖലയ്ക്കു പ്രത്യേകം പാസ് അനുവദിക്കും. സംസ്ഥാനത്ത് അറുപതിനായിരത്തോളം കോവിഡ് ബാധിതരാണ് ഇപ്പോഴുള്ളത്. ഇന്നലെ നാലായിരത്തോളം പേർക്കാണു രോഗം സ്ഥിരീകരിച്ചത്.
തെലുങ്കാനയിലും ലോക്ഡൗൺ
01:25 AM May 12, 2021 | Deepika.com