ചെന്നൈ: അധികാരത്തിലേറി മൂന്നു ദിവസത്തിനകം കോവിഡ് ധനസഹായം യാഥാർഥ്യമാക്കി തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ. റേഷൻകാർഡ് ഉടമകൾക്കു പ്രഖ്യാപിച്ച 4,000 രൂപ സഹായത്തിന്റെ ആദ്യ ഗഡുവായ 2000 രൂപ ഇന്നലെ നല്കാൻ തുടങ്ങി.
സെക്രട്ടേറിയറ്റിലെ ഏഴ് ഗുണഭോക്താക്കൾക്കു ധനസഹായം കൈമാറി സ്റ്റാലിൻ പദ്ധതി ഉദ്ഘാടനം ചെയ്തു.
ഏഴിന് അധികാരമേറ്റ സ്റ്റാലിൻ ആദ്യം ഒപ്പുവച്ച ഫയലുകളിലൊന്ന് ഈ പദ്ധതിയുടേതായിരുന്നു.
4,153.39 കോടി രൂപയാണു പദ്ധതിച്ചെലവ്. സ്റ്റാലിന്റെ തെരഞ്ഞെടുപ്പു വാഗ്ദാനംകൂടിയായിരുന്നു ഈ പദ്ധതി.
സ്റ്റാലിന്റെ കോവിഡ് സഹായ പദ്ധതി
12:40 AM May 11, 2021 | Deepika.com