പുതുച്ചേരി മുഖ്യമന്ത്രി രംഗസ്വാമിക്കു കോവിഡ്
12:43 AM May 10, 2021 | Deepika.com
പുതുച്ചേരി: പുതുച്ചേരി മുഖ്യമന്ത്രി എൻ. രംഗസ്വാമിക്കു കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ നടത്തിയ പരിശോധനയിലാണിത്. ഇദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കും. ഇന്നലെ രംഗസ്വാമി ചെന്നൈയിലേക്കു തിരിച്ചു. വെള്ളിയാഴ്ചയാണു രംഗസ്വാമി പുതുച്ചേരി മുഖ്യമന്ത്രിയായത്. നാലാം തവണയാണ് ഇദ്ദേഹം മുഖ്യമന്ത്രിസ്ഥാനത്തെത്തുന്നത്.