കാഷ്മീരിൽ 970 ഡിറ്റനേറ്ററുകൾ പിടികൂടി
12:43 AM May 10, 2021 | Deepika.com
ബനിഹാൽ/ജമ്മു: കാഷ്മീരിലെ റാംബാൻ ജില്ലയിൽ 970 ഇലക്ട്രിക് ഡിറ്റനേറ്ററുകൾ പോലീസ് പിടികൂടി. ഉഖ്റാലിലെ സ്കൂളിനു സമീപത്തുനിന്നായിരുന്നു ഡിറ്റനേറ്ററുകൾ കണ്ടെടുത്തത്. ചെളിയിൽ സ്ഫോടകവസ്തുക്കൾ നിറച്ച ബാഗ് കണ്ടെത്തിയതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്.