കൽബുർഗി: മുൻ കർണാടക മന്ത്രി കെ.ബി. ഷാനപ്പ(82) കോവിഡ് ബാധിച്ചു മരിച്ചു. ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിനു ശ്വസനപ്രശ്നങ്ങളുണ്ടായിരുന്നു. കമ്യുണിസ്റ്റ് പാർട്ടി പ്രതിനിധിയായി ഷാനപ്പ രണ്ടു തവണ നിയമസഭാംഗമായിട്ടുണ്ട്.
ജെ.എച്ച്. പട്ടേൽ മന്ത്രിസഭയിൽ എക്സൈസ് മന്ത്രിയായിരുന്നു. പിന്നീട് ബിജെപിയിൽ ചേർന്ന ഷാനപ്പ 2006-12 കാലത്ത് രാജ്യസഭാംഗമായിരുന്നു.
കർണാടക മുൻ മന്ത്രി കെ.ബി. ഷാനപ്പ കോവിഡ് ബാധിച്ചു മരിച്ചു
12:43 AM May 10, 2021 | Deepika.com