മുംബൈയിൽ 21 കോടിയുടെ യൂറേനിയം പിടികൂടിയ കേസ് എൻഐഎ ഏറ്റെടുത്തു
12:43 AM May 10, 2021 | Deepika.com
ന്യൂഡൽഹി: മുംബൈയിൽ 21.30 കോടി രൂപ വിലമതിക്കുന്ന യൂറേനിയം പിടികൂടിയ കേസ് ദേശീയ അന്വേഷണ ഏജൻസി(എൻഐഎ) ഏറ്റെടുത്തു. മേയ് അഞ്ചിനായിരുന്നു മഹാരാഷ്ട്ര എടിഎസ് യൂറേനിയം പിടികൂടിയത്. ജിഗാർ ജയേഷ് പാണ്ഡ്യ, അബു താഹിൽ അഫ്സൽ ചൗധരി എന്നിവരിെ എടിഎസ് അറസ്റ്റ് ചെയ്തിരുന്നു.