ബംഗാൾ സംഘർഷം: ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിളിച്ചുവരുത്തി ഗവർണർ
12:27 AM May 09, 2021 | Deepika.com
കോൽക്കത്ത: പശ്ചിമബംഗാളിലെ രാഷ്ട്രീയസംഘർഷങ്ങളുടെ പേരിൽ ബംഗാൾ ചീഫ് സെക്രട്ടറി ആലാപൻ ബന്ദോപാധ്യായെയും ഡിജിപി വീരേന്ദ്രയെയും വിളിച്ചുവരുത്തി ഗവർണർ ജഗ്ദീപ് ധൻകർ. സംഘർഷം സംബന്ധിച്ച് റിപ്പോർട്ട് ആഭ്യന്തരവകുപ്പ് നല്കാത്ത സാഹചര്യത്തിലായിരുന്നു ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിളിച്ചുവരുത്തിയത്.