ന്യൂഡൽഹി: പ്രതിമാസം 85 ലക്ഷം ഡോസ് വാക്സിൻ കിട്ടിയാൽ മാത്രമേ മൂന്നു മാസത്തിനുള്ളിൽ മുഴുവൻ ഡൽഹിക്കാർക്കും കോവിഡ് പ്രതിരോധ വാക്സിൻ നൽകാൻ കഴിയൂ എന്നു മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. നിലവിൽ പ്രതിദിനം ഡൽഹിയിൽ ഒരു ലക്ഷം വാക്സിൻ ഡോസുകളാണ് നൽകുന്നത്. ഇത് മൂന്നു ലക്ഷമാക്കി വർധിപ്പിക്കേണ്ടതുണ്ട്.
ഡൽഹിയോടു ചേർന്ന അയൽ പ്രദേശങ്ങളായ ഫരീദാബാദ്, ഗാസിയാബാദ്, സോനിപ്പത്ത്, ഗുഡ്ഗാവ്, നോയിഡ എന്നിവിടങ്ങളിൽ നിന്നുള്ളവരും ഡൽഹിയിൽ നിന്നാണ് വാക്സിൻ സ്വീകരിക്കുന്നത്. ശരിയായ അളവിൽ വാക്സിൻ ലഭിക്കുകയാണെങ്കിൽ മുഴുവൻ ഡൽഹിക്കാർക്കും മൂന്നു മാസത്തിനുള്ളിൽ വാക്സിൻ നൽകാൻ കഴിയുമെന്ന് കേജരിവാൾ ആവർത്തിച്ചു.
കോവിഡ് മൂന്നാം തരംഗത്തെ പ്രതീക്ഷിക്കുന്നു എങ്കിൽ ജനങ്ങൾക്ക് എത്രയും വേഗം വാക്സിൻ നൽകേണ്ടതാണെന്നും കേജരിവാൾ പറഞ്ഞു.
ഡൽഹിയിൽ 18നും 45നും ഇടയിൽ പ്രായമുള്ളവർക്ക് വാക്സിൻ നൽകാൻ ആരംഭിച്ചിട്ടുണ്ട്.
85 ലക്ഷം ഡോസ് കിട്ടിയാൽ മുഴുവൻ ഡൽഹിക്കാർക്കും വാക്സിൻ: കേജരിവാൾ
12:26 AM May 09, 2021 | Deepika.com