ജയ്പുർ: രാജസ്ഥാനിലെ സിക്കാറിൽ കോവിഡ് രോഗിയുടെ മൃതദേഹം സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കാതെ മറവുചെയ്തതിനു നൽകേണ്ടിവന്നത് 21 പേരുടെ ജീവൻ.
കഴിഞ്ഞമാസം 21 നു സികാറിലെ ഖീർവയിൽ കോവിഡ് ബാധിതന്റെ സംസ്കാരചടങ്ങിൽ പങ്കെടുത്ത 150 ഓളം പേരിൽ 21 പേരാണ് ഇതുവരെ മരണമടഞ്ഞത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയായിരുന്നു സംസ്കാര ചടങ്ങുകൾ. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞിരുന്ന മൃതദേഹം പുറത്തെടുത്തുവെന്നു മാത്രമല്ല പലരും സ്പർശിക്കുകയും ചെയ്തു. ഇതിനുശേഷം പല ദിവസങ്ങളായാണ് 21 പേരുടെ മരണം.
എന്നാൽ, ഏപ്രിൽ 15 മുതൽ കഴിഞ്ഞ ബുധനാഴ്ച വരെ പ്രദേശത്ത് അഞ്ചുപേർ മാത്രമാണു മരണമടഞ്ഞതെന്ന് അധികൃതർ പറയുന്നു.
കോവിഡ് രോഗിയുടെ സംസ്കാരത്തിനു പിന്നാലെ 21 മരണം
12:26 AM May 09, 2021 | Deepika.com