നാലു കിലോ ഹെറോയിനുമായി മുൻ സാംബിയൻ സൈനികൻ പിടിയിൽ
12:26 AM May 09, 2021 | Deepika.com
മുംബൈ: നാലു കിലോ ഹെറോയിനുമായി മുൻ സാംബിയൻ സൈനികനെ മുംബൈ ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ പിടികൂടി. കെനിത് മുലോവയാണ് വെള്ളിയാഴ്ച അറസ്റ്റിലായത്. രണ്ടു ദിവസമായി ഇയാൾ എൻസിബിയുടെ നിരീക്ഷണത്തിലായിരുന്നു.