ന്യൂഡൽഹി: സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷ എഴുതുന്ന എല്ലാ വിദ്യാർഥികൾക്കും വാക്സിൻ നൽകണമെന്ന ഹർജിയിൽ ഡൽഹി ഹൈക്കോടതി കേന്ദ്ര സർക്കാരിന്റെയും ഡൽഹി സർക്കാരിന്റെയും നിലപാട് തേടി.
ചീഫ് ജസ്റ്റീസ് ഡി.എൻ. പട്ടേൽ, ജസ്റ്റീസ് ജസ്മീത് സിംഗ് എന്നിവരുടെ ബെഞ്ചാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തോടും ഡൽഹി വിദ്യാഭ്യാസ വകുപ്പിനോടും നിലപാട് ആരാഞ്ഞത്. മൂന്ന് അഭിഭാഷകരാണ് ഇക്കാര്യത്തിൽ ഹർജി നൽകിയത്. 18 വയസിൽ താഴെയുള്ള കുട്ടികൾക്ക് വാക്സിൻ നൽകുന്ന കാര്യത്തിലും ഹൈക്കോടതി നിലപാട് തേടിയിട്ടുണ്ട്. അതേസമയം, സിബിഎസ്ഇ ഈ വർഷത്തെ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കിയതായും 12-ാം ക്ലാസ് പരീക്ഷ മാറ്റിവെച്ചതായും കേന്ദ്രത്തിന്റെയും ഡൽഹി സർക്കാരിന്റെയും അഭിഭാഷകർ കോടതിയെ അറിയിച്ചു.
സിബിഎസ്ഇ 10, 12 ക്ലാസുകളിലെ വിദ്യാർഥികൾക്ക് വാക്സിൻ: നിലപാട് തേടി ഡൽഹി ഹൈക്കോടതി
01:14 AM May 08, 2021 | Deepika.com