കേന്ദ്രമന്ത്രി വി. മുരളീധരന്‍റെ വാഹനവ്യൂഹത്തിനു നേരേ ബംഗാളിൽ ആക്രമണം

12:50 AM May 07, 2021 | Deepika.com
കോ​​ൽ​​ക്ക​​ത്ത: കേ​​ന്ദ്ര വി​​ദേ​​ശ​​കാ​​ര്യ സ​​ഹ​​മ​​ന്ത്രി വി. ​​മു​​ര​​ളീ​​ധ​​ര​​ന്‍റെ വാ​​ഹ​​ന​​വ്യൂ​​ഹ​​ത്തി​​നു നേ​​രേ ബം​​ഗാ​​ളി​​ൽ ആ​​ക്ര​​മ​​ണം. വെ​​സ്റ്റ് മി​​ഡ്നാ​​പു​​ർ ജി​​ല്ല​​യി​​ലെ പ​​ഞ്ച്കു​​രി ഗ്രാ​​മ​​ത്തി​​ലാ​​യി​​രു​​ന്നു സം​​ഭ​​വം. ബം​​ഗാ​​ളി​​ൽ തെ​​ര​​ഞ്ഞെ​​ടു​​പ്പു ഫ​​ല​​പ്ര​​ഖ്യാ​​പ​​ന​​ത്തെ​​ത്തു​​ട​​ർ​​ന്ന് അ​​ക്ര​​മ​​മു​​ണ്ടാ​​യ പ്ര​​ദേ​​ശ​​ങ്ങ​​ൾ സ​​ന്ദ​​ർ​​ശി​​ക്ക​​വേ​​യാ​​യി​​രു​​ന്നു മു​​ര​​ളീ​​ധ​​ര​​ന്‍റെ വാ​​ഹ​​ന​​വ്യൂ​​ഹം ആ​​ക്ര​​മി​​ക്ക​​പ്പെ​​ട്ട​​ത്.

തൃ​​ണ​​മൂ​​ൽ കോ​​ൺ​​ഗ്ര​​സു​​കാ​​രാ​​ണ് ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ​​തെ​​ന്നു മു​​ര​​ളീ​​ധ​​ര​​ൻ ആ​​രോ​​പി​​ച്ചു. തൃ​​ണ​​മൂ​​ൽ കോ​​ൺ​​ഗ്ര​​സു​​കാ​​രു​​ടെ ആ​​ക്ര​​മ​​ണ​​ത്തി​​നി​​ര​​യാ​​യ ബി​​ജെ​​പി പ്ര​​വ​​ർ​​ത്ത​​ക​​രു​​ടെ വീ​​ടു​​ക​​ളി​​ൽ ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്ക് സ​​ന്ദ​​ർ​​ശ​​നം ന​​ട​​ത്ത​​വേ ഒ​​രു സം​​ഘം ആ​​ളു​​ക​​ൾ ആ​​ക്ര​​മ​​ണം ന​​ട​​ത്തു​​ക​​യാ​​യി​​രു​​ന്നു.

എ​​നി​​ക്ക് പ​​രി​​ക്കി​​ല്ല. എ​​ന്നാ​​ൽ ഡ്രൈ​​വ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. കാ​​റി​​ന്‍റെ ചി​​ല്ലു​​ക​​ൾ ത​​ക​​ർ​​ന്നു-​​മു​​ര​​ളീ​​ധ​​ര​​ൻ വാ​​ർ​​ത്താ ഏ​​ജ​​ൻ​​സി​​യാ​​യ പി​​ടി​​ഐ​​യോ​​ടു പ​​റ​​ഞ്ഞു. പോ​​ലീ​​സി​​ന്‍റെ സാ​​ന്നി​​ധ്യ​​ത്തി​​ലാ​​യി​​രു​​ന്നു മ​​ന്ത്രി​​ക്കെ​​തി​​രെ ആ​​ക്ര​​മ​​ണ​​മു​​ണ്ടാ​​യ​​തെ​​ന്നു മു​​ര​​ളീ​​ധ​​ര​​നൊ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്ന ബി​​ജെ​​പി ദേ​​ശീ​​യ ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി രാ​​ഹു​​ൽ സി​​ൻ​​ഹ ആ​​രോ​​പി​​ച്ചു.