ഇൻഡോർ: മധ്യപ്രദേശിലെ ജാബുവ രൂപത ബിഷപ് ഡോ. ബേസിൽ ഭൂരിയ(65) അ ന്തരിച്ചു. കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന ഇദ്ദേഹം ഹൃദയാഘാതത്തെത്തുടർന്നാണ് അന്തരിച്ചത്. സംസ്കാരം ഇന്ന് ഝാബുവയിൽ നടക്കും. ഇന്ത്യയിൽ കോവിഡ് മൂലം മരിച്ച രണ്ടാമത്ത ബിഷപ്പാണ് ഡോ. ബേസിൽ ഭൂരിയ. ചൊവ്വാഴ്ച പോണ്ടിച്ചേരി-കടലൂർ മുൻ ആർച്ച്ബിഷപ് ആന്റണി ആനന്ദരായർ മരിച്ചിരുന്നു.
1956 മാർച്ച് എട്ടിനു ജാബുവ രൂപതയിലെ പഞ്ച്കുയിയിലാണു ബിഷപ് ബേസിൽ ജനിച്ചത്. 35 വർഷത്തോളം വിവിധ ഇടവകകളിൽ വൈദികനായി സേവനമനുഷ്ഠിച്ച ബേസിൽ ഭൂരിയ 2015 ജൂലൈ 18നാണ് ജാബുവ രൂപതയുടെ മൂന്നാമത്തെ ബിഷപ്പായി അഭിഷിക്തനായത്.
ജാബുവ ബിഷപ് ഡോ.ബേസിൽ ഭൂരിയ അന്തരിച്ചു
12:50 AM May 07, 2021 | Deepika.com