ടണ്‍ കണക്കിന് വിദേശ സഹായമെത്തി; വിതരണം ചെയ്യുന്നതിൽ കേന്ദ്രത്തിനു വിവേചനം

12:46 AM May 06, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് പ്ര​തി​സ​ന്ധി അ​തി​രൂ​ക്ഷ​മാ​യ ഇ​ന്ത്യ​യി​ലേ​ക്ക് വി​ദേ​ശ രാ​ജ്യ​ങ്ങ​ൾ അ​യ​ച്ച സ​ഹാ​യ​ങ്ങ​ൾ കേ​ര​ളം ഉ​ൾപ്പെടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ൾ​ക്കു വി​ത​ര​ണം ചെ​യ്യു​ന്ന​തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​ന് വേ​ർ​തി​രി​വും അ​ലം​ഭാ​വ​വും. വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ മ​രു​ന്നു​ക​ളും ഓ​ക്സി​ജ​ൻ സം​വി​ധാ​ന​ങ്ങ​ളും ഉ​ത്ത​ർ​പ്ര​ദേ​ശ്, ഗു​ജ​റാ​ത്ത്, മ​ധ്യ​പ്ര​ദേ​ശ്, ക​ർ​ണാ​ട സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​ർ ചു​രു​ങ്ങി​യ ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ അ​യ​ച്ചു കൊ​ടു​ത്തു. എ​ന്നാ​ൽ, കേ​ര​ളം, രാ​ജ​സ്ഥാ​ൻ, ജാ​ർ​ഘ​ണ്ഡ്, പ​ഞ്ചാ​ബ് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ഇ​വ​യി​ലൊ​ന്നു പോ​ലും ഇ​തു​വ​രെ എ​ത്തി​യി​ട്ടു​മി​ല്ല.

വി​ദേ​ശ സ​ഹാ​യ സ്വീ​ക​ര​ണ ന​യ​ത്തി​ൽ മാ​റ്റം വ​രു​ത്തി​യ​തി​ന് പി​ന്നാ​ലെ മൂ​വാ​യി​രം ട​ണ്ണോ​ളം വി​ദേ​ശ സ​ഹാ​യ​മാ​ണ് വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്. മ​രു​ന്നു​ക​ൾ ഉ​ൾ​പ്പെടെ 24 വ്യ​ത്യ​സ്ത വി​ഭാ​ഗ​ങ്ങ​ളി​ൽ പെ​ട്ട മെ​ഡി​ക്ക​ൽ സാ​മ​ഗ്രി​ക​ൾ ഇ​ത്ത​ര​ത്തി​ൽ എ​ത്തി​യ​താ​യി തി​ങ്ക​ളാ​ഴ്ച കേ​ന്ദ്ര സ​ർ​ക്കാ​ർ ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. രാ​ജ്യ​ത്തെ 38 മെ​ഡി​ക്ക​ൽ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ഇ​വ അ​യ​ച്ചു ക​ഴി​ഞ്ഞ​താ​യും പ​റ​ഞ്ഞു.

1656 ഓ​ക്സി​ജ​ൻ കോ​ണ്‍സെ​ൻ​ട്രേ​റ്റേ​ഴ്സ്, 20 വ​ലി​യ ഓ​ക്സി​ജ​ൻ കോ​ണ്‍സെ​ൻ​ട്രേ​റ്റേ​ഴ്സ്, 965 വെ​ന്‍റി​ലേ​റ്റ​റു​ക​ൾ, 350 വ​ലി​യ ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റു​ക​ൾ, ബൈ ​പാ​പ് മെ​ഷീ​നു​ക​ൾ, പി​എ​സ്എ ഓ​ക്സി​ജ​ൻ പ്ലാ​ന്‍റു​ക​ൾ, പ​ൾ​സ് ഓ​ക്സി​ മീ​റ്റ​റു​ക​ൾ, പി​പി​ഇ കി​റ്റു​ക​ൾ, റെം​ഡി​സീ​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള മ​രു​ന്നു​ക​ൾ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് വി​ത​ര​ണം ചെ​യ്തു എ​ന്നാ​ണ് കേ​ന്ദ്രം ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ, ഏ​തൊ​ക്കെ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് എ​ന്തൊ​ക്കെ സം​വി​ധാ​ന​ങ്ങ​ൾ ന​ൽ​കി എ​ന്ന് കേ​ന്ദ്രം വ്യ​ക്ത​മാ​ക്കു​ന്നി​ല്ല.

1500 ഓ​ക്സി​ജ​ൻ കോ​ണ്‍സെ​ൻ​ട്രേ​റ്റേ​ഴ്സും അ​ഞ്ചു ക്ര​യോ​ജ​നി​ക് ഓ​ക്സി​ജ​ൻ ടാ​ങ്ക​റു​ക​ളും ല​ഭി​ച്ചു​വെ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി. വെ​ന്‍റി​ലേ​റ്റ​റു​ക​ളും ഓ​ക്സി​ജ​ൻ കോ​ണ്‍സെ​ൻ​ട്രേ​റ്റേ​ഴ്സും ഉ​ൾ​പ്പെ​ടെ മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളും മ​രു​ന്നു​ക​ളും ല​ഭി​ച്ചു​വെ​ന്ന് ഗു​ജ​റാ​ത്ത് ആ​രോ​ഗ്യ മ​ന്ത്രി നി​തി​ൻ പ​ട്ടേ​ലി​ന്‍റെ ഓ​ഫീ​സ് വ്യ​ക്ത​മാ​ക്കി. കേ​ന്ദ്രസ​ർ​ക്കാ​രി​ന്‍റെ സ​ഹാ​യ​ത്തി​നൊ​പ്പം വി​ദേ​ശ​ത്തു നി​ന്നെ​ത്തി​യ സ​ഹാ​യ​വും കേ​ന്ദ്രം എ​ത്തി​ച്ചു​വെ​ന്ന് മ​ധ്യ​പ്ര​ദേ​ശ് സ​ർ​ക്കാ​രും വ്യ​ക്ത​മാ​ക്കി. കേ​ന്ദ്ര സ​ർ​ക്കാ​ർ അ​യ​ച്ച വി​ദേ​ശ സ​ഹാ​യം ക​ർ​ണാ​ട​ക​യി​ലേ​ക്ക് എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് സം​സ്ഥാ​ന ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ശ്വ​ന്ത്നാ​രാ​യ​ണ്‍ പ​റ​ഞ്ഞ​ത്.

എ​ന്നാ​ൽ, ജാ​ർ​ഖ​ണ്ഡ്, രാ​ജ​സ്ഥാ​ൻ, പ​ഞ്ചാ​ബ് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് വി​ദേ​ശ​ത്തു നി​ന്നെ​ത്തി​യ കോ​വി​ഡ് സ​ഹാ​യം അ​യ​ച്ചി​ട്ടു​ണ്ടോ എ​ന്നോ എ​ന്നെ​ത്തി​ച്ചേ​രു​മെ​ന്നോ വി​വ​ര​മി​ല്ല. ഇ​തു​വ​രെ ഒ​രു സ​ഹാ​യ​വും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും വ​ക​യി​രു​ത്തി​യി​ട്ടു​ണ്ടോ എ​ന്നു പോ​ലും അ​റി​യി​ല്ലെ​ന്നു​മാ​ണ് ജാ​ർ​ഖ​ണ്ഡ് ആ​രോ​ഗ്യ സെ​ക്ര​ട്ട​റി അ​രു​ണ്‍ സിം​ഗ് പ​റ​ഞ്ഞ​ത്. സ​ഹാ​യ സാ​മ​ഗ്രി​ക​ൾ ഉ​ണ്ടെ​ന്ന കാ​ര്യം മ​ഹാ​രാ​ഷ്‌ട്ര സ​ർ​ക്കാ​രി​നെ ക​സ്റ്റം​സി​ൽ നി​ന്ന് വി​ളി​ച്ച് അ​റി​യി​ച്ചി​രു​ന്നു. വി​ദേ​ശ​ത്ത് നി​ന്നെ​ത്തു​ന്ന സ​ഹാ​യ​ങ്ങ​ൾ സം​ഭ​രി​ച്ചു വെ​ക്കാ​ൻ മ​തി​യാ​യ സം​വി​ധാ​ന​ങ്ങ​ൾ ഇ​ല്ലെ​ന്ന​താ​ണ് പ്ര​ധാ​ന പോ​രാ​യ്മ​യെ​ന്ന് റെ​ഡ്ക്രോ​സ് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. അ​തി​നാ​ൽ വി​ദേ​ശ സ​ഹാ​യം എ​ത്തി​യ ആ​ദ്യ ദി​വ​സ​ങ്ങ​ളി​ൽ ത​ന്നെ ഇ​വ ഡ​ൽ​ഹി​യി​ൽ ഉ​ൾ​പ്പെടെ പ്രാ​ദേ​ശി​ക​മാ​യി വി​ത​ര​ണം ചെ​യ്യു​ക​യാ​ണ് ചെ​യ്ത​ത്.