ചെന്നൈ: ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ തമിഴ്നാട് മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും. നാളെ രാവിലെ ഒന്പതിനു രാജ്ഭവനിൽ നടക്കുന്ന ലളിതമായ ചടങ്ങിൽ ഗവർണർ ബൻവാരിലാൽ പുരോഹിത് സത്യവാചകം ചൊല്ലിക്കൊടുക്കും. നേരത്തെ സ്റ്റാലിൻ ഗവർണറെ കണ്ട് സർക്കാരുണ്ടാക്കാൻ അവകാശമുന്നയിച്ചിരുന്നു.
തമിഴ്നാട്ടിൽ പത്തു വർഷത്തിനുശേഷമാണു ഡിഎംകെ അധികാരത്തിലെത്തിയത്. 234 അംഗ സഭയിൽ ഡിഎംകെയ്ക്ക് 133 അംഗങ്ങളുണ്ട്. കോൺഗ്രസ്(18), വിസികെ(നാല്), സിപിഎം(രണ്ട്), സിപിഐ(രണ്ട്) എന്നീ കക്ഷികളും ഡിഎംകെയെ പിന്തുണയ്ക്കുന്നു. അണ്ണാ ഡിഎംകെയ്ക്ക് 66 അംഗങ്ങളാണുള്ളത്. ബിജെപി(നാല്), പിഎംകെ(അഞ്ച്) എന്നീ കക്ഷികൾ അണ്ണാ ഡിഎംകെ പക്ഷത്താണ്.
സ്റ്റാലിൻ നാളെ സത്യപ്രതിജ്ഞ ചെയ്യും
12:46 AM May 06, 2021 | Deepika.com