ലക്നോ: യുപി ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപിയെ മറികടന്ന് സമാജ്വാദി പാർട്ടി. പാർട്ടി പിന്തുണച്ച 742 സ്ഥാനാർഥികൾ ജില്ലാ പഞ്ചായത്തിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. ബിജെപിയുടെ 679 പേരാണു വിജയിച്ചത്. ബിഎസ്പിയുടെ 320 പേരും കോൺഗ്രസിന്റെ 270 പേരും വിജയിച്ചു.
ദളിത് നേതാവ് ചന്ദ്രശേഖർ ആസാദ് പുതുതായി രൂപവത്കരിച്ച ആസാദ് സമാജ് പാർട്ടി പടിഞ്ഞാറൻ യുപിയിലെ മുസാഫർനഗർ, ബിജ്നോർ എന്നിവിടങ്ങളിൽ നേട്ടമുണ്ടാക്കി. വിജയിച്ച 1309 സ്വതന്ത്രരാണ് നിർണായകമാകുക. ഇവരുടെ പിന്തുണ തേടാൻ ബിജെപി ശ്രമമാരംഭിച്ചിട്ടുണ്ട്. പാർട്ടി ചിഹ്നത്തിലായിരുന്നില്ല സ്ഥാനാർഥികൾ മത്സരിച്ചത്.
യുപി ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പ്: എസ്പി മുന്നിൽ
12:46 AM May 06, 2021 | Deepika.com