ബാർമേഡ്: രാജസ്ഥാനിൽ കോവിഡ് ബാധിച്ചു മരിച്ച പിതാവിന്റെ ചിതയിൽ ചാടിയ മകൾക്കു ഗുരുതര പൊള്ളലേറ്റു.
ബാർമേഡ് ജില്ലയിലാണു സംഭവം. ദാമോദർദാസ് ശർദ(73) കോവിഡ് ബാധിച്ചു ചൊവ്വാഴ്ചയാണു മരിച്ചത്. ഇദ്ദേഹത്തിന്റെ മൃതദേഹം ചിതയൊരുക്കി ദഹിപ്പിക്കുന്നതിനിടെ ഇളയമകൾ ചന്ദ്ര ശർദ ചിതയിലേക്കു ചാടുകയായിരുന്നു. ഉടൻതന്നെ സമീപമുണ്ടായിരുന്നവർ ചന്ദ്രയെ ചിതയിൽനിന്നു പുറത്തെത്തിച്ചെങ്കിലും 70 ശതമാനം പൊള്ളലേറ്റു. ചന്ദ്രയെ ജോധ്പുരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദാമോദർദാസിന്റെ അന്ത്യകർമങ്ങൾ ചെയ്യാൻ നിയോഗിച്ചിരുന്നത് ചന്ദ്രയെ ആയിരുന്നു.
കോവിഡ് ബാധിച്ചു മരിച്ച പിതാവിന്റെ ചിതയിൽ ചാടി മകൾ, ഗുരുതര പൊള്ളലേറ്റു
12:46 AM May 06, 2021 | Deepika.com