ഇൻഡോർ: കേന്ദ്രമന്ത്രി തവർചന്ദ് ഗലോട്ടിന്റെ മകൾ യോഗിത സോളങ്കി (42) കോവിഡ് ബാധിച്ചു മരിച്ചു. ഇൻഡോറിലെ മേദാന്ത ആശുപത്രിയിൽ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. അണുബാധ ശ്വാസകോശത്തിന്റെ എൺപതുശതമാനത്തോളം ബാധിച്ചതാണു മരണകാരണമെന്ന് മെഡിക്കൽ ഡയറക്ടർ സന്ദീപ് ശ്രീവാസ്തവ പറഞ്ഞു. ജീവൻരക്ഷാ മരുന്നുകൾ ഉൾപ്പെടെ നൽകിയെങ്കിലും ഫലം കണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് ബാധിച്ചയുടൻ ഉജ്ജ്വയിനിലെ ഒരു ആശുപത്രിയിലായിരുന്നു ചികിത്സ. തുടർന്നാണ് മേദാന്തയിലെത്തിച്ചത്. വീട്ടമ്മയായ യോഗിത ഭർത്താവിനും രണ്ട് മക്കൾക്കുമൊപ്പമാണ് കഴിഞ്ഞിരുന്നത്.
കേന്ദ്രമന്ത്രി തവർചന്ദ് ഗലോട്ടിന്റെ മകൾ കോവിഡ് ബാധിച്ച് മരിച്ചു
01:37 AM May 04, 2021 | Deepika.com