ബംഗാളിലെ അക്രമം: റിപ്പോർട്ട് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രാലയം
01:37 AM May 04, 2021 | Deepika.com
ന്യൂഡൽഹി: പശ്ചിമബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തിനുശേഷം പ്രതിപക്ഷ കക്ഷികൾക്കുനേരെയുണ്ടായ അക്രമങ്ങൾ സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനസർക്കാരിനു നിർദേശം നൽകി. തെരഞ്ഞെടുപ്പിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് വിജയം ഉറപ്പാക്കിയതിനു പിന്നാലെ ബിജെപി പ്രവർത്തകർക്കും നേതാക്കൾക്കുമെതിരേ വ്യാപക അക്രമം നടന്നുവെന്നാണ് പരാതി.