നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തി
12:23 AM Apr 23, 2021 | Deepika.com
ഛണ്ഡിഗഡ്: പഞ്ചാബിലെ പത്താൻകോട്ടിൽ ഇന്ത്യ-പാക്കിസ്ഥാൻ അന്താരാഷ്ട്ര അതിർത്തിവഴി നുഴഞ്ഞുകയറാൻ ശ്രമിച്ച മൂന്നു പാക് പൗരന്മാരെ ബിഎസ്എഫ് തുരത്തി. ബുധനാഴ്ച രാത്രി 10.45നായിരുന്നു ഇവർ നുഴഞ്ഞുകയറാൻ ശ്രമിച്ചത്. അതിർത്തിയിലൂടെ സംശയാസ്പദമായി ചിലർ നീങ്ങുന്നതു കണ്ട പഹാരിപുർ ബോർഡർ പോസ്റ്റിലെ ജവാന്മാർ വെടിയുതിർത്തോടെ ഇവർ പിൻവാങ്ങുകയായിരുന്നുവെന്നു സൈനികവൃത്തങ്ങൾ പറഞ്ഞു.