ബംഗാളിൽ ആറാം ഘട്ടം വോട്ടെടുപ്പിൽ 79.9% പോളിംഗ്
12:23 AM Apr 23, 2021 | Deepika.com
കോൽക്കത്ത: ബംഗാളിൽ ആറാം ഘട്ടം വോട്ടെടുപ്പിൽ 79.9 ശതമാനം പോളിംഗ് രേഖപ്പെടുത്തി. നാലു ജില്ലകളിലെ 43 മണ്ഡലങ്ങളിലായിരുന്നു ഇന്നലെ വോട്ടെടുപ്പ് നടന്നത്. വോട്ടെടുപ്പിനിടെ ചിലയിടങ്ങളിൽ അക്രമസംഭവങ്ങൾ അരങ്ങേറി. നോർത്ത് 24 പർഗാനസ് ജില്ലയിലെ ടിതാഗഡ് മണ്ഡലത്തിൽ ബോംബേറിൽ ഒരു കുട്ടി ഉൾപ്പെടെ ആറു പേർക്കു പരിക്കേറ്റു. മാസ്ക് ധരിച്ചെത്തിയ സംഘം നാടൻ ബോംബ് എറിയുകയായിരുന്നു.