യെച്ചൂരിയുടെ മകന്റെ മരണത്തിൽ വിവാദ ട്വീറ്റുമായി ബിജെപി നേതാവ്
12:23 AM Apr 23, 2021 | Deepika.com
ന്യൂഡൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകൻ ആശിഷ് കോവിഡ് ബാധിച്ചു മരിച്ചതിൽ വിവാദ ട്വീറ്റുമായി ബിജെപി നേതാവ്. ചൈനയെ പിന്തുണയ്ക്കുന്ന യെച്ചൂരിയുടെ മകൻ ചൈനീസ് വൈറസ് ബാധിച്ചു മരിച്ചു എന്നായിരുന്നു ബിഹാറിലെ മുൻ ബിജെപി എംഎൽഎ മിഥിലേഷ് കുമാർ തിവാരിയുടെ ട്വീറ്റ്. വ്യാപക പ്രതിഷേധം ഉയർന്നതിനെത്തുടർന്ന് തിവാരി ട്വീറ്റ് പിൻവലിച്ചു.