ന്യൂഡൽഹി: പരിസ്ഥിതി നിയമ ലംഘനത്തെ തുടർന്ന് അടച്ചു പൂട്ടിയ വേദാന്ത ലിമിറ്റഡ് സൗജന്യ ഓക്സിജൻ നിർമാണത്തിന് അനുമതി തേടി സുപ്രീംകോടതിയിൽ. പരിസ്ഥിതി നിയമ ലംഘനത്തിന്റെ പേരിൽ അടച്ചുപൂട്ടിയ തമിഴ്നാട്ടിലെ പ്ലാന്റ് തുറന്ന് പ്രവർത്തിക്കാൻ അനുമതി തേടിയാണ് മുതിർന്ന് അഭിഭാഷകൻ ഹരീഷ് സാൽവേ മുഖേന വേദാന്ത സുപ്രീംകോടതിയെ സമീപിച്ചത്. സൗജന്യ ഓക്സിജൻ ഉത്പാദിപ്പിച്ചു നൽകാമെന്ന വേദാന്തയുടെ നിർദേശത്തെ കേന്ദ്ര സർക്കാരും പിന്തുണച്ചു. രാജ്യത്ത് ഓക്സിജന്റെ അടിയന്തര ആവശ്യമുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത വ്യക്തമാക്കി.
സുപ്രീംകോടതിയിൽ നിന്ന് അനുമതി ലഭിച്ചാൽ അഞ്ചോ ആറോ ദിവസത്തിനുള്ളിൽ വേദാന്തയുടെ തമിഴ്നാട്ടിലെ പ്ലാന്റിൽ ഓക്സിജൻ ഉത്പാദനം ആരംഭിക്കാനാകുമെന്ന് ഹരീഷ് സാൽവേ സുപ്രീംകോടതിയിൽ വ്യക്തമാക്കി.
പരിസ്ഥിതി ചട്ട ലംഘനങ്ങളുടെപേരിലാണ് കന്പനി അടച്ചു പൂട്ടിയത്.
ഓക്സിജൻ ഉത്പാദനത്തിന് അനുമതി തേടി വേദാന്ത സുപ്രീംകോടതിയിൽ
12:23 AM Apr 23, 2021 | Deepika.com