ചണ്ഡിഗഡ്: ഹരിയാനയിലെ സർക്കാർ ആശുപത്രിയിൽനിന്ന് കോവിഡ് വാക്സിൻ മോഷ്ടിച്ചു.
ജിന്ദിലെ ആശുപത്രിയിൽനിന്നാണ് ബുധനാഴ്ച രാത്രി 1,700 ഡോസ് വാക്സിൻ കവർന്നത്. ഇതിൽ 1270 ഡോസുകൾ കോവിഷീൽഡ് വാക്സിനും 440 ഡോസുകൾ കോവാക്സിനുമാണെന്ന് സിവിൽ ലെൻസ് പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ രാജേന്ദർ സിംഗ് അറിയിച്ചു.
പണം പോലും എടുക്കാതെയാണ് മോഷ്ടാക്കൾ മടങ്ങിയത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
സർക്കാർ ആശുപത്രിയിൽനിന്നു കോവിഡ് വാക്സിൻ മോഷ്ടിച്ചു
12:23 AM Apr 23, 2021 | Deepika.com