സിറം ഇന്ത്യ സിഇഒ കൊള്ളക്കാരനാണെന്നു ബിജെപി എംഎൽഎ
12:23 AM Apr 23, 2021 | Deepika.com
ലക്നോ: കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീൽഡിന്റെ വില കുത്തനെ കൂട്ടിയ സിറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അഡാർ പൂനാവാല കൊള്ളക്കാരനാണെന്നു ബിജെപി ഗോരഖ്പുർ എംഎൽഎ രാധാമോഹൻ ദാസ് അഗർവാൾ. സ്വകാര്യ ആശുപത്രികൾക്ക് 600 രൂപയ്ക്കും സർക്കാർ ആശുപത്രികൾക്ക് 400 രൂപയ്ക്കും ഒരു ഡോസ് വാക്സിൻ നല്കുമെന്നു ബുധനാഴ്ച പൂനാവാല പറഞ്ഞിരുന്നു. ഇതാണ് ബിജെപി എംഎൽഎയെ പ്രകോപിപ്പിച്ചത്.